facebook pixel
chevron_right Top
transparent
കന്യാസ്ത്രീകളുടെ സമരം 9-ാം ദിവസത്തിലേക്ക്; പിന്തുണച്ച് വൈദികരും കൂട്ടായ്മകളും
കൊച്ചി∙ പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നു കന്യാസ്ത്രീകൾ വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിർത്തില്ല. വി.എസ്.അച്യുതാനന്ദനെപ്പോലുള്ളവർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമാണെന്നു കരുതുന്നില്ലെന്നും അവർ പറഞ്ഞു. ബിഷപ്പിനെതിരെ നിയമനടപടി ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ ക്രിസ്ത്യൻ റവല്യൂഷനറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് കൂടി പങ്കുചേർന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോൺവെന്റിലെ നാലു സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ തുടർച്ചയായി സമരത്തിലുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App