facebook pixel
chevron_right Top
transparent
കന്യാസ്ത്രീ പങ്കെടുത്ത ധ്യാനകേന്ദ്രത്തിലെ 12 വൈദികരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതിയുമായി ബന്ധപ്പെട്ട് 12 വൈദികരില്‍നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പരാതിപ്പെട്ട കന്യാസ്ത്രീ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത കാലയളവില്‍ കുമ്പസാരം നടത്തിയ 12 വൈദികരില്‍ നിന്നാണ് മൊഴിയെടുക്കുന്നത്. 2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്. എന്നാല്‍ പീഡനവിവരം സംബന്ധിച്ച് കുമ്പസാരം നടത്തിയോ എന്നറിയില്ലെന്നും അന്വേഷണ സംഘത്തോട് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർപറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച ശേഷമാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ ഇതിന് മുമ്പ് 2016 ല്‍ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App