facebook pixel
chevron_right Top
transparent
മന്ത്രിയായതുകൊണ്ട് ഇന്ധനവിലവര്‍ധന തന്നെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി
മന്ത്രിയായതു കൊണ്ടാണ് തന്നെ ഇന്ധനവിലവര്‍ധന ബാധിക്കാത്തതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ തനിക്കും സാധാരണ ജനങ്ങളെപ്പോലെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് അത്താവലെ പറഞ്ഞു.വ്യക്തിപരമായി ഇന്ധനവില വര്‍ധന എങ്ങനെ ബാധിക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണു അത്താവലെ ഇങ്ങനെ സരസമായി മറുപടി നൽകിയത് മന്ത്രിമാര്‍ക്ക് ആനുകൂല്യങ്ങളുള്ളതു കൊണ്ട് ഇതൊന്നും ബാധിക്കില്ലെന്നും മറ്റുള്ളവരാണ് കഷ്ടപ്പെടുന്നതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി വില കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ തീരുവ കുറച്ചാല്‍ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള ശ്രമം നടത്തിവരികയായെന്നും അത്താവലെ പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App