facebook pixel
chevron_right Top
transparent
ജെഎന്‍യു യൂണിയന്‍ തിരഞ്ഞെടുപ്പ്; ഇടതുസഖ്യം മുന്നേറുന്നു
ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യസ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്‌. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രധാന സീറ്റുകളിലെല്ലാം ഇടതു സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. ഇന്നു ഉച്ചയ്ക്കു ശേഷം ഫലപ്രഖ്യാപനമുണ്ടായേക്കും. ഞായറാഴ്ച രാവിലെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ആകെ പോള്‍ ചെയ്ത 5185 വോട്ടുകളില്‍ 3931 വോട്ടുകള്‍ എണ്ണിയതായി ജെ എന്‍ യു വോയ്‌സ് ട്വീറ്റ് ചെയ്തു. എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവരാണ് ഇടതുസഖ്യത്തിലുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടത് ഐക്യ സ്ഥാനാര്‍ഥിയായ ഐജാസ് അഹമ്മദ് റാതര്‍, എബിവിപി സ്ഥാനാര്‍ഥിയായ ഗണേഷിനെക്കാള്‍ വളരെ മുന്നിലാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇടതുസഖ്യത്തിന്റെ എന്‍ സായി ബാലാജിയാണ് മുന്നില്‍. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇടതുസഖ്യത്തിന്റെ അമുതയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ ഇടതുസഖ്യത്തിന്റെ സരികയും മുന്നിട്ടുനില്‍ക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App