facebook pixel
chevron_right Top
transparent
കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ തീപിടുത്തം
കൊല്‍ക്കത്തയിലെ ബഗ്‌രി മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. ഞായറാഴ്ച രാവിലെ രണ്ടേ മുക്കാലോടെയാണ് മാര്‍ക്കറ്റിനുള്ളിലെ അഞ്ച് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. മുപ്പതോളം അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കെട്ടിടത്തിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരാതെ എത്രയും വേഗം തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിന് മമതാ ബാനര്‍ജി ഉത്തരവിട്ടിട്ടുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App