facebook pixel
chevron_right Top
transparent
കൊല്‍ക്കത്ത ബാഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കൊല്‍ക്കത്ത കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റ് പരിസരത്ത് വന്‍ തീപിടുത്തം. 30 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു. തീപിടുത്തത്തില്‍ ഇതുവരെ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമന അഞ്ച് മണിക്കൂറിലധികം ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ പ്രദേശത്തേക്ക് തീ പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. അഞ്ചുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തീപിടുത്തം എങ്ങനെ ഉണ്ടായെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മെഡിക്കല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, ഫാന്‍സി കടകള്‍ എന്നിവയാണ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആളൊഴിഞ്ഞ സമയത്ത് തീപിടുത്തമുണ്ടായതെതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App