facebook pixel
chevron_right Top
transparent
ലാൽ തിരുവനന്തപുരത്ത്?; അക്ഷയ് കുമാർ, മാധുരി, സേവാഗ് എന്നിവരും ബിജെപി പട്ടികയിൽ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ അണിനിരത്താൻ ബിജെപി. സിനിമ, കായികം, കല, സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരെയാണ് 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചിട്ടുള്ളതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാർ, സണ്ണി ഡിയോൾ, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെയാണു സ്ഥാനാർഥികളായി തീരുമാനിച്ചിട്ടുള്ളതെന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽനിന്നാകും മോഹന്‍ലാല്‍ മൽസരിക്കുക. ന്യൂഡല്‍ഹിയിൽ അക്ഷയ് കുമാര്‍, മുംബൈയിൽ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരിൽ സണ്ണി ഡിയോൾ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമനുസരിച്ചാണു കൂടുതൽ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും മത്സരിപ്പിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App