facebook pixel
chevron_right Entertainment
transparent
ഈ സ്‌നേഹത്തിന് 39; ജഗതിയുടെ കവിളത്ത് മുത്തം നല്‍കി ഭാര്യ ശോഭ
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 39-ാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. 1979 സെപ്റ്റംബര്‍ 13 നാണു ജഗതി ശ്രീകുമാര്‍ ശോഭയെ മിന്നുകെട്ടുന്നത്. ജഗതിയുടെ മകള്‍ പാര്‍വതിയാണ് ആഘോഷത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം എന്ന അഭ്യര്‍ഥനയോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. മക്കളും മരുമക്കളും കൊച്ചുമക്കളും മറ്റു കുടുംബക്കാരും ചേര്‍ന്ന് ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഓരോരുത്തരായി ഇരുവര്‍ക്കും മധുരം നല്‍കി. ജഗതിയുടെ കവിളത്ത് മുത്തം നല്‍കിയാണ് ഭാര്യ ശോഭ വിവാഹ വാര്‍ഷികാശംസ നേര്‍ന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 മാര്‍ച്ചിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ചേലേമ്പ്രയിൽ ഉണ്ടായ കാറപകടത്തെ തുടര്‍ന്നാണ് ജഗതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം സിനിമയില്‍ നിന്നും വിട്ടുനിന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App