facebook pixel
chevron_right Entertainment
transparent
മാന്‍വേട്ടക്കേസ്: സൊനാലി, തബു, സെയ്ഫ് എന്നിവര്‍ക്ക് വീണ്ടും കുരുക്ക്
മാന്‍വേട്ടക്കേസില്‍ ബോളിവുഡ് താരങ്ങളായ സൊനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ക്കെതിരേ രാജസ്ഥാന്‍ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. ഇവര്‍ക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി നേരത്തെ സല്‍മാന്‍ ഖാനെ കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ ഖാന്‍ വിദേശയാത്രയ്ക്ക് ഓരോ തവണയും പ്രത്യേക അനുമതി തേടണമെന്ന് ജോധ്പുര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സൊനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാന്‍ എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുരില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്നതാണ് സല്‍മാനെതിരേയുള്ള കേസ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App