facebook pixel
chevron_right Entertainment
transparent
അധോലോക നായകന്റെ കുറ്റസമ്മതവുമായി മമ്മൂട്ടി: വരുന്നു അമീര്‍
മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അമീര്‍'. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീര്‍. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂര്‍ണമായി ചിത്രീകരിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു അധോലോക നായകന്റെ കുറ്റസമ്മതം കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമേ നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App