facebook pixel
chevron_right Entertainment
transparent
കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യം; ഉദയ് ചോപ്രയ്ക്ക് താക്കീതുമായി മുംബൈ പോലീസ്
ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ബോളിവുഡ് താരം ഉദയ് ചോപ്ര കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കഞ്ചാവ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിന്റെ ഉപയോഗം നിയമവിധേയമാക്കിയാല്‍ അതിന് നികുതി ചുമത്തുകവഴി വലിയ വരുമാനശ്രോതസ്സാകുമെന്നുമായിരുന്നു ഉദയ് ചോപ്രയുടെ വിവാദ ട്വീറ്റ്. ഒപ്പം, താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും നിയമവിധേയമാക്കുന്നത് നല്ല മുന്നേറ്റമായിരിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും ഉദയ് ട്വീറ്റ് ചെയ്തിരുന്നു. ഉദയ് ചോപ്രയുടെ ഈ പ്രസ്താവനയോട് യോജിച്ചും വിയോജിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ പോലീസും ട്വിറ്ററില്‍ ഉദയ് ചോപ്രയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. 'ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പൊതുവേദികളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം താങ്കള്‍ക്കുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App