facebook pixel
chevron_right Entertainment
transparent
പ്രിയനന്ദന്റെ 'സൈലന്‍സറി'ന് തുടക്കമായി
പ്രസിദ്ധീകരിച്ച കാലത്തു തന്നെ ജനശ്രദ്ധയാകര്‍ഷിച്ച വൈശാഖന്‍ രചിച്ച ചെറുകഥ 'സൈലന്‍സര്‍ ' സിനിമയാവുന്നു. ദേശീയ അവാര്‍ഡു ജേതാവായ പ്രിയനന്ദനാണ് 'സൈലന്‍സര്‍' എന്ന പേരില്‍ തന്നെ ഈ കഥയ്ക്ക് ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം തൃശൂരിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥും കൃഷിവകുപ്പ്മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വാര്‍ധക്യത്തിന്റേയും പുതിയ ജീവിത സാഹചര്യങ്ങളുടേയും ഫലമായി ഒറ്റപ്പെട്ട് പോകുന്ന വ്യക്തികള്‍ ഇന്ന് സജീവ യഥാര്‍ഥ്യമാണ്. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോര്‍ സൈക്കിളുമായി ജൈവബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App