facebook pixel
chevron_right Sports
transparent
ബ്ലാസ്റ്റേഴ്സിനെ ലുലുവിന് കൈമാറി സച്ചിന്‍!
ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ക്രിക്കറ്റ് ദൈവം ഉണ്ടാകില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. 2014ല്‍ ഐഎസ്എലിന്‍റെ ആദ്യ സീസണില്‍ പ്രസാദ് വി. പോട്ട്‍ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. അന്ന് മുതല്‍ ടീമിനൊപ്പമുണ്ടായിരുന്ന സച്ചിന്‍റെ സാന്നിധ്യ൦ ബ്ലാസ്റ്റേഴ്സിന് നിറയെ ആരാധകരെ നേടികൊടുത്തിരുന്നു. തുടര്‍ന്ന്, 2015ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്സ് ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരികള്‍ വിറ്റതോടെ ബ്ലാസ്റ്റേഴ്സിന്‍റെ 40 ശതമാനം ഓഹരികള്‍ മാത്രമാണ് സച്ചിന് ഉണ്ടായിരുന്നത്. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മറ്റ് ഓഹരികള്‍ വാങ്ങിയത്. പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ ടീമിന്‍റെ പൂർണ ഉടമസ്ഥാവകാശമാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App