facebook pixel
chevron_right Entertainment
transparent
ചൈനീസ് താര സുന്ദരി എവിടെ? അവസാനമായി കണ്ടത് ജൂലൈയില്‍..
വശ്യമായ സൗന്ദര്യത്തിലൂടെയും അതിശയിപ്പിക്കുന്ന അഭിനയ പ്രകടനങ്ങളിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രശസ്ത ചൈനീസ് സിനിമാ താരം ഫാന്‍ ബിംഗ്ബിംഗിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും ഒരുപോലെ തിരക്കേറിയ താരത്തിന്‍റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. രണ്ടുമാസമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരിക്കുന്ന താരം അവസാനമായി ജൂലൈയിലാണ് സമൂഹമാധ്യമങ്ങളിൽ തന്‍റെ സാന്നിധ്യം അറിയിച്ചത്. ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ചതിന്‍റെ ചിത്രമാണ് താരം അന്ന് പങ്ക് വെച്ചിരുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ഫാന്‍ അപ്രത്യക്ഷയായത്. കൂടാതെ, ഫാൻ ചൈനീസ് സർക്കാരിന്‍റെ തടങ്കലിലാണെന്ന് വാർത്ത നൽകിയ ചൈനീസ് പത്രം 'സെക്യൂരിറ്റീസ് ഡെയിലി' വാർത്ത പിൻവലിച്ചതിന് പിന്നിലും ദുരൂഹതയുണ്ട്. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App