facebook pixel
chevron_right Top
transparent
ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പം; തന്റെ കൈവശം ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഓഹരി വിറ്റുവെന്ന് സച്ചിൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ കൈമാറിയെന്നു സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തന്റെ കൈവശമുണ്ടായിരുന്ന 20% ഓഹരികളാണു കൈമാറിയതെന്നു സച്ചിൻ അറിയിച്ചു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും സച്ചിൻ പറഞ്ഞു. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് അ​ലി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ക്ല​ബ്ബ് ഉ​ട​മ​ക​ളാ​യ ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ർ​ട് പ്രൈ​വ​റ്റ് ലി​മി​റ്റ​റി​നെ ഏ​റ്റെ​ടു​ത്ത​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഗോ​ൾ ഡോ​ട്ട്കോ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പ്ര​സാ​ദ് ഗ്രൂ​പ്പാ​ണ് ഫ്രാ​ഞ്ചൈ​സി​യു​ടെ 80 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​ത്. ലു​ലു ഗ്രൂ​പ്പ് ടീ​മി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് സി​ഇ​ഒ വ​രു​ണ്‍ ത്രി​പു​ര​നേ​നി പ​റ​ഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App