facebook pixel
chevron_right Technology
transparent
4 ക്യാമറകളോട് കൂടിയ സംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 11 പുറത്തിറങ്ങും
പുതിയ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 11-ന് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഫോണില്‍ നാല് ക്യാമറകള്‍ ഉണ്ടാകുമെന്നാണ് വിവരം. മുന്നിലും പിന്നിലും രണ്ട് വീതം ക്യാമറകള്‍ എന്ന പ്രതീക്ഷ വേണ്ട. നാല് ക്യാമറകളും പിന്നില്‍ തന്നെയാകുമെന്നാണ് സൂചന. ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സാംസങ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് ഗാലക്‌സി എഫ് ശ്രേണിയിലെ ഫോണ്‍ ആയിരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗാലക്‌സി എസ് 10 ആകാനുള്ള സാധ്യതയുമില്ല. 4X ഫണ്‍ എന്ന പേരില്‍ ഒരു ഫോട്ടോ സാംസങ് ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയിതിരുന്നു. ഇതില്‍ ഫോണ്‍ പുറത്തിറങ്ങുന്ന തീയതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സാസംങിന്റെ വെബ്‌സൈറ്റില്‍ ചടങ്ങ് ലൈവ് സ്ട്രീം ചെയ്യും. ഇതോടെയാണ് നാല് ക്യാമറകളോട് കൂടിയ ഫോണ്‍ ആണ് പുറത്തിറങ്ങാന്‍ പോകുന്നതെന്ന അഭ്യൂഹം ശക്തമായത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒക്ടോബര്‍ 11 വരെ കാത്തിരിക്കാം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App