facebook pixel
chevron_right Top
transparent
ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്‍റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍! വെളിപ്പെടുത്തല്‍
പീഡിന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. ചോദ്യം ചെയ്യലും തുടര്‍ നടപടികളും മുന്നില്‍ കണ്ട് രൂപതാ ഭരണ ചുമതല വിശ്വസ്തര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കന്യാസ്ത്രീക്കൊപ്പം കഴിയുന്ന സിസ്റ്റര്‍ അനുപമ രംഗത്തെത്തി. സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. വിവരങ്ങള്‍ കേരള കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App