facebook pixel
chevron_right Technology
transparent
ഇന്ത്യയിലെ കട്ടലോക്കൽ വിവരങ്ങളുമായി ഗൂഗിൾ ടൂറിങ് ബേഡ്
വിനോദസഞ്ചാരത്തിനൊരുങ്ങുന്നവർക്ക് ഗൂഗിളിന്റെ ടൂറിങ് ബേഡ് നല്ലൊരു വഴികാട്ടിയാവും. പ്രധാന സ്ഥലങ്ങളിലെ മുഖ്യ ആകർഷണങ്ങളും വിനോദപരിപാടികളും നിയമങ്ങളും എല്ലാം ഒറ്റയിടത്ത് കൊണ്ടുവരികയാണ് ഈ മൊബൈൽ വെബ്സൈറ്റിലൂടെ. ഏതാനും നഗരങ്ങൾ മാത്രമേ ഗൂഗിൾ ടൂറിങ് ബേഡിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 20 നഗരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൽ ഇന്ത്യയിൽ നിന്ന് ഡൽഹിയും ഇടംനേടി. യാത്രയ്ക്കു മുൻപ് തന്നെ നഗരത്തെ അടിമുടി അറിയാനും ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണം, ഏതൊക്കെ വിട്ടുകളയണം എന്നൊക്കെ തീരുമാനിക്കാൻ ടൂറിങ് ബേഡ് സഹായിക്കും. ഓരോ സ്ഥലത്തെയും ടിക്കറ്റ് നിരക്കും അവയുടെ ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. ഡൽഹിയുടെ കാര്യത്തിലാണെങ്കിൽ ചെങ്കോട്ടയും ഇന്ത്യാ ഗേറ്റും സന്ദർശിക്കാൻ 5 ഡോളർ, താജ്മഹൽ 9 ഡോളർ എന്നിങ്ങനെ. യാത്രയ്ക്കൊരുങ്ങുന്നവർക്ക് ഈ വിവരങ്ങൾ ഏറെ സഹായകമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App