facebook pixel
chevron_right Top
transparent
ജെഎന്‍യു: വോട്ടെണ്ണല്‍ പുനരാരംഭിച്ചു; മുഴുവന്‍ സീറ്റിലും ഇടതുസഖ്യം മുന്നേറുന്നു
ന്യൂഡല്‍ഹി എബിവിപി തടസപ്പെടുത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഴുവന്‍ സീറ്റിലും ഇടതു സഖ്യം മുന്നേറുന്നു. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍ പോലും ഇടതുസഖ്യമാണ് കുതിപ്പ് തുടരുന്നത്. ആകെ പോള്‍ ചെയ്ത 2717 വോട്ട് എണ്ണ് കഴിഞ്ഞപ്പോള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളില്‍ ഇടതു സഖ്യം വ്യക്തമായ ലീഡ് നിലനിര്‍ത്തു മുന്നേറുകയാണ്. തോല്‍വി മുന്നില്‍ കണ്ട എബിവിപി കഴിഞ്ഞ ദിവസം വോട്ടെണ്ണല്‍ തടസപ്പെടുത്തിയിരുന്നു. തോല്‍വി ഉറപ്പാക്കിയതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് ക്യാമ്പസില്‍ അഴിച്ചുവിട്ടിരുന്നത്. ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനുമടക്കം രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെണ്ണല്‍ വീണ്ടും ആരംഭിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App