facebook pixel
chevron_right Top
transparent
ഒരു കോടി രൂപ വില മതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേർ പിടിയിൽ
മലപ്പുറം നിലമ്പൂരില്‍ നിരോധിച്ച നോട്ടുകളുമായി അഞ്ച് പേർ പിടിയില്‍. ഒരു കോടി രൂപ വില മതിക്കുന്ന പണം കൈമാറുന്നതിനിടെയാണ് പോലീസ് പിടിയിലായത്. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്, ഷൈജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമനാഥൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പാലക്കാടുള്ള ഏജന്റിന് 10 ലക്ഷം രൂപ നൽകിയാണ് ഒരു കോടിയുടെ പഴയ നോട്ടുകൾ വാങ്ങിയതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. കൂടുതൽ കമ്മീഷൻ വാങ്ങി മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App