facebook pixel
chevron_right Top
transparent
കൊൽക്കത്തയിൽ വൻ തീപിടിത്തം
സെൻട്രൽ കൊൽക്കത്തയിലെ ബാഗ്​രി മാർക്കറ്റ്​ ഏരിയയിൽ വൻ തീപിടിത്തം. ഇന്ന്​ പുലർച്ചെ 2.45 ഒാടെയാണ്​ മാർക്കറ്റിലെ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായത്​. 30 ഒാളം അഗ്​നിശമന സേനാ യൂണിറ്റുകൾ സംഭവസ്​ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തുന്നു. അഞ്ചുനില കെട്ടിടത്തി​ന്റെ താഴെ നിലയിൽ നിന്നാണ്​ തീപടർന്ന​തെന്ന്​ കരുതുന്നു. അർധരാത്രി ആളൊഴിഞ്ഞസമയത്താണ്​​ തീപിടിത്തമുണ്ടായത്​ എന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീ പെട്ടെന്ന്​ പടർന്നു പിടിക്കുകയായിരുന്നു. ​മെഡിക്കൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഫാൻസി കടകൾ എന്നിവയാണ്​ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്​. അഗ്​നിശമന സേന അഞ്ചുമണിക്കൂർ പ്രവർത്തിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തി​ന്റെ ഉറവിടം കണ്ടെത്താനും ഇതുവരെയും സാധിച്ചിട്ടില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App