facebook pixel
chevron_right Technology
transparent
'ചൈനീസ് സേര്‍ച്ച്' ൽ ഭയന്ന് ലോകം; രഹസ്യ പദ്ധതി വൻ ദുരന്തമാകും
ഗൂഗിള്‍ സേര്‍ച്ച് 2010ല്‍ ചൈന വിട്ടതാണ്. സർക്കാരുമായി പ്രശ്‌നമുണ്ടായതിനു ശേഷം, ഗൂഗിളിന്റെ ട്രാന്‍സ്‌ലേറ്റ് പോലെയുള്ള പ്രാധാന്യമില്ലാത്ത സേവനങ്ങള്‍ മാത്രമെ കമ്പനിക്ക് ചൈനയിലുള്ളു. സേര്‍ച്ചില്‍ ചൈനയ്ക്ക് സ്വന്തം വെബ്‌സൈറ്റായ ബായിഡുവാണ് പ്രധാന സേവനം നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് ചൈനയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ വാര്‍ത്ത കേട്ടതുമുതല്‍ ഗൂഗിളിനകത്തും ടെക് ലോകത്തും അമ്പരപ്പും നിരാശയും പടരുകയാണ്. ഗൂഗിളിന്റെ 1,400 ജോലിക്കാര്‍ രഹസ്യ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്നു പറഞ്ഞ് ഒപ്പിട്ടു കത്തു നല്‍കിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ചാണ് ഗൂഗിള്‍ മാനേജ്‌മെന്റ് ചൈനയ്ക്കായുള്ള സേര്‍ച്ച് നിര്‍മിച്ചു വരുന്നത്. സേര്‍ച്ച് എൻജിനെക്കുറിച്ച് അറിയുന്തോറും ടെക് ലോകം ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഒരു ആന്‍ഡ്രോയിഡ് ആപ്പ് ആയിട്ടായിരിക്കും സേര്‍ച്ച് വീണ്ടും രംഗപ്രവേശനം ചെയ്യുക. 'ഡ്രാഗണ്‍ഫ്‌ളൈ' എന്നായിരിക്കാം ഇതിന്റെ പേര്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App