facebook pixel
chevron_right Health
transparent
മൂന്നു കുഞ്ഞുങ്ങൾക്കും‌ ജൻമം നൽകി; ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മ ഇനി ഓർമകളിൽ
ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മ സ്റ്റെസി ഹെറാൾഡ് ഇനി ഓർമകളിൽ. വളരെ ശ്രദ്ധേയമായ ഒരു ജീവിതം നയിച്ച സ്റ്റെസി 44-ാമത്തെ വയസ്സിലാണ് ഈ ലോകത്തോടു വിടപറഞ്ഞത്. ഒസ്റ്റിയോ ജെനിസിസ് ഇംപെർഫെക്ട എന്ന അപൂർവരോഗം ബാധിച്ച സ്റ്റെസിക്ക് രണ്ടടി നാലിഞ്ച് ഉയരമാണ് ഉണ്ടായിരുന്നത്. രോഗത്തിന്റെ ഫലമായി വളർച്ച മുരടിച്ചു. വലിപ്പമില്ലാത്ത ശ്വാസകോശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റെസിക്ക്. ഗർഭിണി ആകരുതെന്ന ഡോക്ടർമാരുടെ ഉപദേശം മറികടന്ന് മൂന്നു കുഞ്ഞുങ്ങൾക്കും ഇവർ ജൻമം നൽകി. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും താങ്ങാനാകില്ലെന്നും ശ്വാസകേശത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ചാണ് കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്നു മക്കൾക്ക് അവർ ജൻമം നൽകിയത്. മുന്ന് കുട്ടികളിൽ ആദ്യത്തെ രണ്ട് കുട്ടികൾക്കും സ്റ്റെസിയെ പോലെ വളർച്ചാമുരടിപ്പുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App