facebook pixel
chevron_right Top
transparent
ഗൗരി ലങ്കേഷിനെ വധിക്കാനായി പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെടുത്തു
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്നുമാണ് കേസിലെ നിർണായ തെളുവുകളിലൊന്നായ മോട്ടോർ സൈക്കിൾ കണ്ടെടുത്തത്. ഈ ബൈക്കിലെത്തിയാണ് ഹിന്ദുതീവ്രവാദികളായ പ്രതികൾ ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്തത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും കർണാടക പോലീസിൻറെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ പ്രതികളെ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനും ശേഷമാണ് ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ച ബൈക്കാണ് ഇത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചത്. ബൈക്ക് ഗൌരി ലങ്കേഷ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App