facebook pixel
chevron_right Top
transparent
നെഹ്രുവിനെ പേടിക്കുന്ന ബിജെപി
ജവഹര്‍ലാല്‍ നെഹ്രു ഒരു പ്രതീകമാണ്. ആധുനിക ഇന്ത്യയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും നിഴലിക്കുന്ന പ്രതീകം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നതല്ല ആധുനിക ഇന്ത്യയുടെ ശില്‍പി എന്നതാണ് നെഹ്രുവിന്റെ എക്കാലത്തെയും പ്രസക്തി. ഗാന്ധിജിയുടെ വധം ഇന്ത്യയെ നിരാശയുടെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയാതിരുന്നതിന്റെ ഒരു കാരണം പ്രത്യാശയും പ്രതീക്ഷയുമായി അന്ന് നെഹ്രുവുണ്ടായിരുന്നുവെന്നതാണ്. സ്വതന്ത്ര ഇന്ത്യയെ നയിക്കേണ്ടത് നെഹ്രുവാണെന്ന മഹാത്മാവിന്റെ കണ്ടെത്തലും തിരഞ്ഞെടുപ്പും ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു. ഈ നെഹ്രുവിന്റെ പ്രതിമ അലഹാബാദില്‍ ആനന്ദഭവന് അടുത്തുള്ള റോഡില്‍ നിന്ന് നീക്കം ചെയ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും അതിലൊരു രാഷ്ട്രീയമുണ്ട്. ബിജെപിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്്ഥാനം. സ്വാഭാവികമായും യോഗിയുടെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കുംഭമേളയ്ക്കായി നെഹ്രു പ്രതിമ എടുത്തുമാറ്റുമ്പോള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ പ്രതിഫലനം അതില്‍ കാണുന്നവരെ കുറ്റപ്പെടുത്താനാവില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App