facebook pixel
chevron_right Top
transparent
കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രളയം തകർത്ത ശബരിമലയിൽ സ്വാമിയെ കാണാൻ കടമ്പകളേറെ
മഹാപ്രളയത്തിന് ശേഷം കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ശബരിമലയില്‍ ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ ക്ഷേത്ര തന്ത്രിയായി കണ്ഠരര് രാജീവര് ഇന്ന് ചുമലയേല്‍ക്കും. 21 വരെയാണ് കന്നിമാസ പൂജകള്‍ക്കായി ക്ഷേത്ര നട തുറക്കുക. ചിങ്ങമാസ നിറപുത്തരി പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാ‌ഞ്ഞതിനാൽ കൂടുതൽ തീർത്ഥാടകർ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്. നിലക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡിന്‍റെ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് മുന്നിൽ ഇത്തവണ സ്വാമിയെ കാണാന്‍ കടമ്പകളേറെയാണ്. പമ്പ ത്രിവേണിയിൽ വിരിവെക്കാൻ സൗകര്യം ഉണ്ടാകില്ല. പകരം നിലക്കലിൽ അയ്യപ്പന്മാർക്ക് വിരി വെക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല. നിലക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസില്‍ വരണം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App