facebook pixel
chevron_right Top
transparent
പൊലീസുകാർക്കു ക്യാമറ വെറും അലങ്കാരം; കാഴ്ച കെടുത്തി ബാറ്ററി തകരാർ
തിരുവനന്തപുരം∙ ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പരിപാലനത്തിനും പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഘടിപ്പിക്കാനായി വാങ്ങിയ ക്യാമറകളില്‍ പലതും ബാറ്ററി തകരാറിനെത്തുടര്‍ന്നു കേടായി. പൊലീസുകാരുടെ പ്രവര്‍ത്തനം കണ്‍ട്രോള്‍ റൂമില്‍നിന്ന് നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു സംവിധാനം. ബാറ്ററി തകരാറിലായി ക്യാമറകള്‍ കേടായതോടെ പൊലീസുകാര്‍ ക്യാമറ യൂണിഫോമിൽ ഘടിപ്പിക്കാതെയായി. വിതരണം ചെയ്ത അന്‍പതോളം ക്യാമറകളില്‍ പകുതിയോളം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ 25 ക്യാമറകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പൊലീസിനാണ് ക്യാമറ നല്‍കിയത്. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് കയറുമ്പോള്‍ ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്നും കണ്‍ട്രോള്‍ റൂമില്‍നിന്ന് തുടര്‍ച്ചയായി ദൃശ്യങ്ങള്‍ നിരീക്ഷിക്കുമെന്നുമായിരുന്നു നിര്‍ദേശം. ദൃശ്യങ്ങള്‍ ലൈവായി അയയ്ക്കുന്നതിനോടൊപ്പം ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ച് സന്ദേശങ്ങളും ഫൊട്ടോകളും അയയ്ക്കാനും ക്യാമറയില്‍ സംവിധാനമുണ്ടായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App