facebook pixel
chevron_right Science
transparent
വൻ സമുദ്രമുള്ള ഗ്രഹം, അവിടെ 'ജീവന്റെ' സാന്നിധ്യം; ഗവേഷകരെ അമ്പരപ്പിച്ച് പ്രോക്സിമ ബി
ഭൂമിക്ക് സമാനമായി ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിന്റെ എല്ലാ തെളിവുകളും കൃത്യമായി ലഭിച്ചിട്ടുള്ള ഒരേയൊരു ഗ്രഹം. പ്രോക്സിമ ബിയെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഭൂമിയിൽ നിന്നു 4.2 പ്രകാശവർഷം ദൂരെ മാത്രമാണ് ഇതിന്റെ സ്ഥാനം. പ്രോക്സിമ സെന്റൗറി എന്ന നക്ഷത്രത്തെ വലം വയ്ക്കുന്ന പ്രോക്സിമ ബിയെ സൂര്യനു ചുറ്റും വലം വയ്ക്കുന്ന ഭൂമിയുമായാണു താരതമ്യം ചെയ്യുന്നത്. ഇവിടെ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിച്ച് പേടകം അയയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. ഏതാനും ദശാബ്ദങ്ങള്‍ക്കകം ഇതു സാധ്യമാകുമെന്നാണു കരുതുന്നത്. എന്നാൽ അതിനു മുൻപേ പ്രോക്സിമ ബിയെപ്പറ്റിയുള്ള പരമാവധി വിവരങ്ങൾ ഗവേഷകർ ശേഖരിക്കുന്നുണ്ട്. ഗ്രഹത്തിലുണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥയുടെയും മറ്റും മാതൃകകൾ ശാസ്ത്രീയമായി തയാറാക്കി വിശകലം ചെയ്താണ് ഈ പരിശോധന. അത്തരത്തിലൊരു ഗവേഷണത്തിൽ നിർണായകമായ കണ്ടെത്തലാണിപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രോക്സിമ ബിയിൽ ഭൂമിയിലേതിനു സമാനമായി വൻ സമുദ്രമുണ്ടെന്നാണ് ആ കണ്ടെത്തൽ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App