facebook pixel
chevron_right Top
transparent
ഇന്ധനവില കുതിക്കുമ്പോള്‍ ഇറാൻ എണ്ണ ഇന്ത്യ ഒഴിവാക്കുന്നു; കൂടുതൽ പണംമുടക്കി അമേരിക്കൻ എണ്ണ ഇറക്കുമതി വർധിപ്പിക്കും
ന്യൂഡൽഹി പെട്രോൾ, ഡീസൽവില അനുദിനം കുതിച്ചുയരവേ ഇറാനിൽ നിന്നുള്ള അസംസ്‌കൃതഎണ്ണ ഇറക്കുമതി കേന്ദ്രസർക്കാർ പകുതിയായി വെട്ടിക്കുറയ്‌‌‌ക്കുന്നു. പകരം കൂടുതൽ പണംമുടക്കി അമേരിക്കൻ എണ്ണ ഇറക്കുമതി വർധിപ്പിക്കും. ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്ന ഈ നടപടി രൂപയുടെ മൂല്യം വീണ്ടും ശോഷിപ്പിക്കും. ഇന്ധനവില വീണ്ടും കുത്തനെ ഉയർത്താനും കാരണമാകും. ഇറാനിൽനിന്നുള്ള എണ്ണഇറക്കുമതി നവംബറോടെ പൂർണമായും നിർത്തണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ‌് മോഡിസർക്കാർ. മാസം 1.2 കോടി വീപ്പ മാത്രം വാങ്ങിയാൽ മതിയെന്നാണ‌് ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നത‌്. അമേരിക്ക കടുംപിടിത്തം തുടരുന്നതിനാൽ മറ്റു വഴിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വക്താവ് പറഞ്ഞു. മേയിൽ പ്രതിദിനം 7,05,200 വീപ്പ ഇന്ത്യ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്‌തു. ജൂണിൽ ഇത് 5,92,800 വീപ്പയായി കുറച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App