facebook pixel
chevron_right Top
transparent
സ്‌ട്രെക്ചര്‍ കിട്ടിയില്ല, പോലീസുകാരന്‍ ഗര്‍ഭിണിയെ ചുമന്ന്‌ ആശുപത്രിയിലെത്തിച്ചു
പ്രസവവേദന കലശലായ യുവതിയെ എടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസുകാരന്‍. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ സോനു കുമാര്‍ രജോരയാണ് ഭാവനയെന്ന ഗര്‍ഭിണിയെ ചുമന്ന്‌ ആശുപത്രിയിലെത്തിച്ചത്. മഥുര വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാവന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭാവനയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് സോനു പോകുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഢ് സ്വദേശികളാണ് ഭാവനയും ഭര്‍ത്താവ് മഹേഷും. ഹഥ്റസില്‍നിന്ന് ഫരീദാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ഭാവനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭാവനയും ഭര്‍ത്താവും മഥുര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഇറങ്ങി. 'പരിചയിമല്ലാത്ത സ്ഥലമായതിനാല്‍ നിരവധിയാളുകളോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. അപ്പോഴാണ് സോനു ഞങ്ങളെ സഹായിക്കാനെത്തിയത്. പിന്നീട് അദ്ദേഹം ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ തിരക്കിലായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App