facebook pixel
chevron_right Top
transparent
കൊൽക്കത്തയിൽ അ‍ഞ്ചുനില കെട്ടിടത്തിൽ അഗ്നിബാധ; തീയണക്കാനുള്ള ശ്രമം തുടരുന്നു
കൊൽക്കത്ത∙ ബഗ്‌രി മാർക്കറ്റിലുണ്ടായ അഗ്നിബാധയിൽ വൻനാശനഷ്ടം. ഞായറാഴ്ച പുലർച്ചെ രണ്ടേ മുക്കാലോടെയാണ് മാർക്കറ്റിനുള്ളിലെ അഞ്ചുനില കെട്ടിടത്തിനു തീപിടിച്ചത്. മുപ്പതോളം അഗ്നിരക്ഷാ സേനകൾ തീയണക്കാനുള്ള കഠിനശ്രമം തുടരുകയാണ്. അപകട സമയത്ത് ആരും സ്ഥലത്തില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്കു തിരിച്ചടിയാകുന്നുണ്ടെന്നു സംഭവം സ്ഥലം സന്ദർശിച്ച മേയര്‍ സോവൻ ചാറ്റർജി മാധ്യമങ്ങളോടു പറഞ്ഞു. മറ്റു െകട്ടിടങ്ങളിലേക്കും തീ പടരാതെ എത്രും വേഗം അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App