facebook pixel
chevron_right Top
transparent
കൊച്ചിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
റോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടിൽ വീട്ടിൽ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. റോഡിലെ ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ, ഷീബയുടെ ഭർത്താവ് ആലപ്പുഴ ലെജനത്ത് വാർഡിൽ വെളിപ്പറമ്പിൽ വീട്ടിൽ സഞ്ജു സുലാൽ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്. വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടിൽ നിന്നിറങ്ങിയോടി. എന്നാൽ, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോർത്ത് പോലീസ് ഇയാളെ പിടികൂടി.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App