facebook pixel
chevron_right Technology
transparent
ജിയോയുടെ പുതിയ വാര്‍ഷിക ഓഫര്‍: അറിയേണ്ടതെല്ലാം..!
റിലയന്‍സ് ജിയോ തങ്ങളുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ ഒരു അവസരത്തില്‍ മുകേഷ് അംബാനി തങ്ങളുടെ വരിക്കാര്‍ക്ക് പ്രത്യേക ഓഫറുകളും നല്‍കിയിട്ടുണ്ട്. പ്രതിമാസം 100 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 42 ജിബി ഡേറ്റയാണ് ഏറ്റവും അവസാനം അവതരിപ്പിച്ച ഓഫര്‍. ജിയോയുടെ പുതിയ 'Anniversary Offer' നെ കുറിച്ച് അറിയേണ്ടതെല്ലാം. കമ്പനിയുടെ 399 രൂപ പ്ലാനിലാണ് ഇൗ ഓഫര്‍ ലഭ്യമാകുന്നത്. ഈ ഓഫറിന്റെ കീഴില്‍ ജിയോയുടെ 399 രൂപ പായ്ക്ക് 299 രൂപയ്ക്കു ലഭിക്കുന്നു. ഇതില്‍ പ്രതിമാസം 100 രൂപയാണ്. അതായത് അണ്‍ലിമിറ്റഡ് വോയിസ് കോളിനും 42ജിബി ഡേറ്റയ്ക്കും പ്രതിമാസം 100 രൂപയും 299 രൂപയ്ക്ക് 126ജിബി ഡേറ്റയും മൂന്നു മാസം വാലിഡിറ്റിയും ലഭിക്കുന്നു എന്നര്‍ത്ഥം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App