facebook pixel
chevron_right Top
transparent
തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; അഴിമതിയും തൊഴിലില്ലായ്മയും മുഖ്യവിഷയം
ഈ വർഷമൊടുവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനും കോൺഗ്രസ് ഒരുക്കം തുടങ്ങി. ശനിയാഴ്ച പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പുതന്ത്രങ്ങൾക്ക് രൂപംനൽകി. ബി.ജെ.പി.യെ തോൽപ്പിക്കാവുന്നതരത്തിൽ പരമാവധി സഖ്യങ്ങൾ രൂപവത്കരിക്കാൻ യോഗത്തിൽ ധാരണയായി. അഴിമതിയാരോപണങ്ങളും തൊഴിലില്ലായ്മയുമായിരിക്കും സർക്കാരിനെതിരേ മുഖ്യ പ്രചാരണായുധങ്ങൾ. പ്രധാന തീരുമാനങ്ങൾ: ഒന്ന്: സംസ്ഥാനഘടകങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാവണം സഖ്യമുണ്ടാക്കുന്നത്. സഖ്യത്തെക്കുറിച്ച് മറ്റു പ്രതിപക്ഷപാർട്ടികളുമായി ഉടൻ ചർച്ചതുടങ്ങും. ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയുന്നതരത്തിൽ ബി.എസ്.പി.യുമായി സഖ്യമുണ്ടാക്കണം. തെലങ്കാനയിൽ ടി.ആർ.എസിനെ തോൽപ്പിക്കാൻ ടി.ഡി.പി.യുമായി സഖ്യമാകാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് പരമാവധി ആഘാതം ഏൽപ്പിക്കാൻ കഴിയുന്നതരത്തിൽ കഴിയുന്നത്രയിടങ്ങളിൽ വിശാലസഖ്യങ്ങൾ രൂപവത്കരിക്കണം. രണ്ട്: മല്യ രാജ്യംവിട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആക്രമണം ശക്തമാക്കും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App