facebook pixel
chevron_right Top
transparent
50 ലക്ഷം കടം തീർക്കാനേ തികയൂ; നഷ്ടപരിഹാരത്തിനായി കേസ്‌ തുടരും -നമ്പി നാരായണൻ
ചാരക്കേസിൽ തന്നെ കുടുക്കിയവരുടെ പേരിൽ നൽകിയ നഷ്ടപരിഹാരക്കേസിൽ പോരാട്ടം തുടരുമെന്ന് ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. 'സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ കടംവീട്ടാനേ തികയൂ. അഞ്ചു മിനിറ്റ്‌കൊണ്ടു ആ തുക തീരും. തിരുവനന്തപുരം സബ് കോടതിയിൽ ഒരു കോടിരൂപയുടെ നഷ്ടപരിഹാരം തേടിയാണ് കേസു നൽകിയത്. സ്നേഹിക്കുന്ന നിരവധിപേർ പണംതന്നു സഹായിച്ചു. സമ്പാദ്യവും പെൻഷനുമെല്ലാം കേസിനുവേണ്ടി ചെലവാക്കി' -അദ്ദേഹം പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായിരുന്ന ആർ.ബി. ശ്രീകുമാർ, ജോൺമാത്യു, ചാരക്കേസ് അന്വേഷണ സംഘത്തലവൻ സിബി മാത്യൂസ്, പുനരന്വേഷണ സംഘത്തലവൻ ടി.പി. സെൻകുമാർ, അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ എസ്.പി.മാരായ കെ.കെ. വിജയൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവർക്കുനേരെയാണ് നഷ്ടപരിഹാരത്തിനായി നമ്പി നാരായണൻ കേസ് കൊടുത്തിരിക്കുന്നത്. ഈ മാസം അവസാനം വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App