facebook pixel
chevron_right Top
transparent
ഇന്ത്യയിൽ വാഴുന്നത് അസമത്വം
ഇന്ത്യയിൽ നിലനിൽക്കുന്ന അസമത്വത്തിന്റെ തീവ്രതയിലേക്ക്‌ വിരൽചൂണ്ടി യു.എൻ.ഡി.പി.യുടെ (ഐക്യരാഷ്ട്രസഭാ വികസന പരിപാടി) മനുഷ്യവികസന സൂചിക. 27 വർഷത്തിനിടെ ഇന്ത്യ കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം നിലനിൽക്കുന്നുവെന്ന് ഏറ്റവും പുതിയ യു.എൻ.ഡി.പി. 189 രാജ്യങ്ങളുൾപ്പെട്ട മനുഷ്യവികസന സൂചികയിൽ (എച്ച്.ഡി.ഐ.) 130-ാം സ്ഥാനത്താണ് ഇന്ത്യ. 1990 മുതൽ 2017 വരെയുള്ള 27 വർഷംകൊണ്ട്, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427-പോയന്റിൽ നിന്ന് 0.640-പോയന്റിലേക്ക് ഉയർന്നു. ആളോഹരി ദേശീയവരുമാനത്തിൽ (ജി.എൻ.ഐ.) ഇക്കാലയളവിൽ വൻകുതിച്ചുകയറ്റമുണ്ടായി. ജി.എൻ.ഐ.യിൽ ഏതാണ്ട് 226 ശതമാനം വർധനയാണ് ഇക്കാലത്തുണ്ടായത്. എന്നാൽ, വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കുമുള്ള സൗകര്യം, വരുമാനം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോഴും പ്രകടമായ അസമത്വം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അസമത്വത്തിന്റെ തോത് കണക്കിലെടുത്താൽ 27 വർഷത്തിനിടെ ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.468 പോയന്റ് ആയി കുറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App