facebook pixel
chevron_right Top
transparent
ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ദേശീയപാതയിൽ ശക്തികുളങ്ങരയിൽ രാത്രി ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. മരുത്തടി കുടവൂർ തെക്കതിൽ വിനയചന്ദ്രൻറെ മകൻ പ്രശാന്ത് ചന്ദ്രൻ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിൻ (25) എന്നിവരാണ് മരിച്ചത്. ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30-ഓടെയായിരുന്നു അപകടം. നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിർദിശയിൽ വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App