facebook pixel
chevron_right Top
transparent
ഹരിയാന കൂട്ടബലാത്സംഗം: ഒന്നാംപ്രതി സൈനികൻ; ക്രൂരത സ്വന്തം കോച്ചിന്റെ മകളോട‌്
റിവാഡി (ഹരിയാന) 'ഞാനാണ‌് അയാളെ കബഡി കളിക്കാൻ പഠിപ്പിച്ചത‌്. അതിന്റെ മികവിലാണ‌് സ‌്പോർട‌്‌‌സ‌് ക്വാട്ടയിൽ സൈന്യത്തിൽ ജോലിനേടിയത‌്. എന്റെ മകളോട‌് അയാളിതു ചെയ‌്തുവെന്ന‌് വിശ്വസിക്കാനാവുന്നില്ല'‐ ഹരിയാനയിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയുടെ അച്ഛൻ വിതുമ്പലടക്കി പറഞ്ഞു. സംഭവം നടന്നശേഷം പരാതിയുമായി ചെന്നപ്പോൾ തികഞ്ഞ നിസംഗതയോടെയാണ‌് പൊലീസ‌് പെരുമാറിയതെന്നും അദ്ദേഹം ദേശാഭിമാനിയോട‌് പറഞ്ഞു. സിബിഎസ്ഇ റാങ്ക് ജേതാവായി രാഷ‌്ട്രപതിയുടെ പുരസ‌്കാരം നേടിയ പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ‌്ത കേസിൽ ഒന്നാം പ്രതി രാജസ്ഥാനിലെ കോട്ടയിൽ ജോലിചെയ്യുന്ന സൈനികൻ പങ്കജാണ‌്. പെൺകുട്ടിയുടെ അച്ഛൻ കായികാധ്യാപകനും കബഡി പരിശീലകനുമാണ‌്. കനീന പട്ടണത്തിൽനിന്ന‌് 15 കിലോമീറ്റർ അകലെ നയാഗാവിലെ നിരവധി ചെറുപ്പക്കാരുടെ കോച്ചാണ‌് അദ്ദേഹം. പ്രതികളുടെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം വ്യാപിക്കെ ഹരിയാന പൊലീസ‌് മേധാവി ബി എസ് സന്ധുവാണ് സൈനികനാണ‌് ഒന്നാംപ്രതിയെന്ന‌് വെളിപ്പെടുത്തിയത്. ഇയാൾക്കെതിരെ വാറണ്ടിന് ശ്രമിക്കുകയാണെന്നും ഡിജിപി അറിയിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App