facebook pixel
chevron_right Top
transparent
കോര്‍പറേറ്റുകളുടെ കടക്കെണിയിലായ പദ്ധതികള്‍ ഏറ്റെടുക്കാൻ ഗുജറാത്ത‌് സർക്കാർ; 9,000 കോടിയുടെ വായ്‌‌പയും എഴുതിത്തള്ളും
ന്യൂഡൽഹി വൻകിട കോർപറേറ്റുകളുടെ കടക്കെണിയിലായ ഊർജപദ്ധതികൾ ഏറ്റെടുക്കാൻ ഗുജറാത്ത‌് സർക്കാർ നീക്കം. അദാനി, എസ്സാർ, ടാറ്റ ഗ്രൂപ്പുകളുടെ കൽക്കരി താപനിലയ പദ്ധതികൾ ഏറ്റെടുക്കാമെന്ന‌് സർക്കാർ നിയോഗിച്ച മൂന്നംഗ ഉന്നതാധികാരസമിതി ശുപാർശ ചെയ്തു. പദ്ധതികളുടെ പേരിൽ കോർപറേറ്റുകൾ വിവിധ ബാങ്കുകളിൽനിന്ന‌് കൈപ്പറ്റിയ 9,000 കോടിരൂപയുടെ വായ്‌‌‌പകൾ എഴുതിത്തള്ളാനുള്ള നീക്കവും സജീവമായി. ഇന്തോനേഷ്യയിൽനിന്ന‌് ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ പദ്ധതികൾ പൊതുധനം മുടക്കി ഏറ്റെടുക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. എസ്സാർ ഗ്രൂപ്പിന്റെ ഊർജപദ്ധതി നിഷ്ക്രിയാസ്തിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് രണ്ട് പദ്ധതിയും സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ വസ്തുതകൾ കണക്കിലെടുക്കാതെയാണ് കോർപറേറ്റുകളെ പ്രീണിപ്പിക്കാനുള്ള നീക്കം. ഇതിന്റെ ആദ്യപടിയായാണ് സുപ്രീംകോടതിയിൽനിന്ന‌് വിരമിച്ച ജസ്റ്റിസ് ആർ കെ അഗർവാൾ അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App