facebook pixel
chevron_right Sports
transparent
ഹാട്രിക് ഹസാഡ്; ചെൽസി കാർഡിഫ് സിറ്റിയെ 4-1നു തകർത്തു
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്കു ജയം. വെംബ്ലിയിലെ സൂപ്പർ പോരാട്ടത്തിൽ ടോട്ടനത്തെ ലിവർപൂൾ 2-1നു കീഴടക്കി. ഏദൻ ഹസാഡിന്റെ ഹാട്രിക്ക് മികവിൽ ചെൽസി കാർഡിഫ് സിറ്റിയെ 4-1നു തകർത്തു. 37,44 മിനിറ്റുകളിൽ ഗോളടിച്ച ഹസാഡ് 80-ാം മിനിറ്റിലെ പെനൽറ്റി ഗോളോടെയാണ് ഹാട്രിക്ക് തികച്ചത്. വില്ലിയന്റെ വകയാണ് (84-ാം മിനിറ്റ്) ചെൽസിയുടെ നാലാം ഗോൾ. ലെറോയ് സാനെ, ഡേവിഡ് സിൽവ, റഹിം സ്റ്റർലിങ് എന്നിവർ ഗോളടിച്ച കളിയിൽ മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമിനെ 3-0നു കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫഡിനെ 2-1നു തോൽപ്പിച്ചു. ന്യൂകാസിലിനെ 2-1 നു വീഴ്ത്തി ആർസനലും കരുത്തുകാട്ടി. വെംബ്ലി സ്റ്റേഡിയത്തിൽ ഒന്നാം നമ്പർ ഗോളി ഹ്യൂഗോ ലോറിസിനു പരുക്കേറ്റതിനാൽ ഡച്ച് താരം മൈക്കൽ വോമാണ് ടോട്ടനം ഗോൾവല കാത്തത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App