facebook pixel
chevron_right Top
transparent
ഭാരത് ബന്ദിൽ പങ്കെടുത്തവർക്ക് എതിരെ നടപടി
അഗർത്തല∙ ഇന്ധന വിലവർധനയ്ക്കെതിരെ കഴിഞ്ഞ 10നു കോൺഗ്രസ് നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ത്രിപുര സർക്കാർ വ്യക്തമാക്കി. ബന്ദ് ദിവസം ജോലിക്കു ഹാജരാകാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു ത്രിപുരയിലെ ബിജെപി സർക്കാർ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ബന്ദ് ദിവസം ത്രിപുര സർക്കാർ ഓഫിസുകളിൽ 80% പേർ ജോലിക്കു ഹാജരായിരുന്നു. ബന്ദ് സംസ്ഥാനത്തു സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App