facebook pixel
chevron_right Top
transparent
വ്യോമസേനാ ജോലി: പരീക്ഷാത്തട്ടിപ്പിന് 2 പേർ അറസ്റ്റിൽ
ചണ്ഡിഗഡ്∙ വ്യോമസേനയിൽ നോൺ കമ്മിഷൻഡ് ഓഫിസർ നിയമനത്തിനു റോത്തക്കിൽ നടന്ന ഓൺലൈൻ പരീക്ഷ ഹാക്ക് ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. 175 ഉദ്യോഗാർഥികൾ പങ്കെടുത്ത പരീക്ഷയിൽ അഞ്ചു കംപ്യൂട്ടറുകളെങ്കിലും ഹാക്ക് ചെയ്തതായാണു പ്രാഥമിക വിവരം. സമാന്തര നെറ്റ്‍വർക് ക്രമീകരിച്ചാണ് തട്ടിപ്പു നടത്തിയത്. വ്യോമസേനയുടെ വിജിലൻസ് സംഘം പരീക്ഷാകേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോഴാണ് ഇതു കണ്ടെത്തിയത്. ഏതാനും പരീക്ഷാർഥികൾ ഏറെനേരം വെറുതെയിരിക്കുന്നതു ശ്രദ്ധിച്ച അന്വേഷണ സംഘം, അവരുടെ കംപ്യൂട്ടറുകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി. തുടർന്നു പരീക്ഷാകേന്ദ്രത്തിനു പുറത്തുനടത്തിയ പരിശോധനയിലാണ് സമീപത്തുള്ള ഒരു ആശുപത്രിയിലേക്ക് ഫൈബർ കേബിൾ ബന്ധിപ്പിച്ചിരിക്കുന്നതു കണ്ടെത്തിയത്. അവിടെയെത്തിയപ്പോൾ, ലാപ്ടോപ്പിൽ തട്ടിപ്പുകാർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. മൂന്നര മുതൽ ആറു ലക്ഷം രൂപ വരെ ഈടാക്കിയാണ് പരീക്ഷ 'എഴുതി' കൊടുത്തിരുന്നതെന്നാണ് അറിയുന്നത്. പരീക്ഷാ കേന്ദ്രത്തിലെ ഇൻവിജിലേറ്ററും മറ്റൊരാളുമാണ് പടിയിലായത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App