facebook pixel
chevron_right Top
transparent
പരീക്കർ ഡൽഹി എയിംസിൽ; ഗോവയിൽ 'ചുമതലത്തർക്കം'
ന്യൂഡൽഹി /ഗോവ ∙ ഗോവയിൽ ഭരണച്ചുമതല മറ്റാരെയെങ്കിലും ഏൽപിക്കുന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദം പുകയവേ, മുഖ്യമന്ത്രി മനോഹർ പരീക്കറെ ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു. പരീക്കർ ചുമതല മുതിർന്ന മന്ത്രിക്കു കൈമാറണമെന്ന ആവശ്യമുന്നയിച്ച് ബിജെപിയോടൊപ്പം ഭരണം പങ്കിടുന്ന മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയാണു (എംജിപി)രംഗത്തെത്തിയത്. പൊതുമരാമത്തു മന്ത്രി, എംജിപിയുടെ സുദിൻ ധവലിക്കർ ആണ് ഏറ്റവും മുതിർന്ന മന്ത്രി. സംസ്ഥാനത്ത് എട്ടു മാസമായി ഭരണപ്രതിസന്ധിയാണെന്ന് എംജിപി പ്രസിഡന്റ് ദീപക് ധവലിക്കർ പറഞ്ഞു. സുദിൻ ധവലിക്കറുടെ സഹോദരനാണു ദീപക്. അതേസമയം സഖ്യകക്ഷികളായ എംജിപിയോടും ഗോവ ഫോർവേഡ് പാർട്ടിയോടും(ജിഎഫ്പി) തങ്ങളുടെ പാർട്ടിയിൽ ലയിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടുമെന്നു മുതിർന്ന നേതാവും ഡപ്യൂട്ടി സ്പീക്കറുമായ മൈക്കൽ ലോബോ പറഞ്ഞു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App