facebook pixel
chevron_right Top
transparent
വൃത്തിയാക്കലിന് നേരിട്ടിറങ്ങി മോദി; ശുചിത്വ യജ്ഞത്തിന് ഉജ്വല തുടക്കം
ന്യൂഡൽഹി ∙ മാലിന്യം നീക്കാൻ ചൂലുമായി പ്രധാനമന്ത്രി, പിന്നാലെ നഗരത്തിന്റെ പലഭാഗങ്ങളിലായി കേന്ദ്രമന്ത്രിമാർ. പിന്തുണയുമായി മതനേതാക്കളടക്കമുള്ള പ്രമുഖർ മോദി ആപ്പിൽ. ശുചീകരണ ദൗത്യത്തിൽ ജനപങ്കാളിത്തം ലക്ഷ്യമിടുന്ന 'സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം)' പദ്ധതിക്കു രാജ്യതലസ്ഥാനത്തു ശുഭാരംഭം. ഗാന്ധിജിയുടെ 150-ാം ജന്മവർഷാചരണത്തോട് അനുബന്ധിച്ചാണ് പരിപാടി. സ്വച്ഛഭാരത് പദ്ധതി 90 ശതമാനവും ലക്ഷ്യത്തിലെത്തി. ശുചിമുറികൾ നിർമിച്ചതു കൊണ്ടായില്ല; വൃത്തിയുള്ള ഇന്ത്യക്കായി എല്ലാവരും പ്രതിജ്ഞയെടുക്കുകയും വേണം- പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനുശേഷം പഹർഗഞ്ചിലെ ബാബാ സാഹിബ് അംബേദ്കർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ശുചിത്വ പരിപാടിയിലും മോദി പങ്കെടുത്തു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App