facebook pixel
chevron_right Top
transparent
മല്യയെ രക്ഷപ്പെടാൻ സഹായിച്ചത് മോദിയുടെ കണ്ണിലുണ്ണി: രാഹുൽ ഗാന്ധി
ന്യൂഡൽഹി ∙ വിജയ് മല്യയെ രാജ്യംവിടാൻ സഹായിച്ചത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ സിബിഐ ജോയിന്റ് ഡയറക്ടർ എ.കെ.ശർമയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് കേഡറിലെ ഈ ഉദ്യോഗസ്ഥനാണ് മല്യയ്ക്കെതിരായ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയത്. മല്യയെ വിദേശത്തു കടക്കുന്നതിൽനിന്നു 'തടയുക' എന്നായിരുന്നു ആദ്യത്തെ നോട്ടിസ്. ഇതു പിന്നീട് 'അറിയിക്കുക' എന്നാക്കി മയപ്പെടുത്തി. പിന്നാലെ, മല്യ രാജ്യംവിടുകയും ചെയ്തു. നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വ്യവസായികളെയും രാജ്യംവിടാൻ സഹായിച്ചതു ശർമയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്നതും ശർമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയും അറിഞ്ഞുതന്നെയാണ് ഈ വ്യവസായികൾ രാജ്യംവിട്ടതെന്നു രാഹുൽ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു. സിബിഐ ഡയറക്ടർ അനിൽ സിൻഹ അറിയാതെയാണ് എ.കെ.ശർമ ലുക്ക് ഒൗട്ട് നോട്ടിസ് മയപ്പെടുത്തിയതെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App