facebook pixel
chevron_right Top
transparent
മല്യ വിവാദം: കോൺഗ്രസിനെ തള്ളി ശിവസേന
മുംബൈ ∙ ജയ്റ്റ്‌ലി-മല്യ കൂടിക്കാഴ്ച വിവാദത്തിൽ ബിജെപിക്ക് ശിവസേനയുടെ പിന്തുണ. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണെന്നും പാർട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു. നീരവ് മോദിയുടെ കുടുംബ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്തെന്ന വിവരം ഇപ്പോൾ പുറത്തു വരുന്നു. ഇക്കാരണത്താൽ രാഹുൽ ഗാന്ധി നീരവ് മോദിയെ രക്ഷപ്പെടാൻ സഹായിച്ചെന്നു കുറ്റപ്പെടുത്താനാകുമോയെന്നും ചോദിക്കുന്നു. ഇതുവരെ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണപങ്കാളിയായ ബിജെപിയെ വിമർശിച്ച ശിവസേനയുടെ ചുവടുമാറ്റം ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App