facebook pixel
chevron_right Top
transparent
പാസ്വാനെതിരെ മൽസരിക്കാൻ മകൾ
പട്ന ∙ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെതിരെ ഹാജിപുർ ലോക്സഭാ മണ്ഡലത്തിൽ മൽസരിക്കുമെന്നു മകൾ ആഷയുടെ ഭീഷണി. രണ്ടാം ഭാര്യ റീനയിലുള്ള മകൻ ചിരാഗിനെ മാത്രം രാഷ്ട്രീയത്തിൽ പ്രോൽസാഹിപ്പിക്കുന്ന പിതാവിന്റെ നിലപാടിൽ പ്രതിഷേധിച്ചാണിത്. പാസ്വാന്റെ ആദ്യ ഭാര്യ രാജ്കുമാരി ദേവിയിലുള്ള മകളാണ് ആഷ. ആർജെഡി ടിക്കറ്റ് നൽകിയാൽ ഹാജിപുർ മണ്ഡലത്തിൽ മൽസരിക്കാൻ തയാറാണെന്ന് ആഷ പറഞ്ഞു. ആഷയുടെ ഭർത്താവ് അനിൽ സാധു അടുത്തിടെ പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) വിട്ട് ആർജെഡിയിൽ ചേർന്നിരുന്നു. എൽജെപി ദലിത് സേനയുടെ ബിഹാർ ഘടകം അധ്യക്ഷനായിരുന്നു. ഭാര്യാപിതാവിനെതിരെ മൽസരിക്കാൻ ‌തയാറാണെന്നു സാധുവും പറഞ്ഞു. എൽജെപിയിലെ കുടുംബവാഴ്ചയെക്കുറിച്ച് ആക്ഷേപം രൂക്ഷമായിരിക്കെയാണ് പുതിയ വിവാദം. മകൻ ചിരാഗും പാസ്വാന്റെ സഹോദരൻ റാം ചന്ദ്ര പസ്വാനും എംപിമാരാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App