facebook pixel
chevron_right Top
transparent
പ്രവാസി ഭാരതീയ ദിവസ് ജനുവരിയിൽ
ന്യൂഡൽഹി ∙ പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) ജനുവരി 21 മുതൽ 23വരെ വാരണാസിയിൽ നട ക്കും. പ്രവാസികൾക്ക് അലഹബാദിൽ കുംഭ മേളയിൽ പങ്കെടുക്കാനും ഡൽഹിയിൽ റിപബ്ളിക് ദിന പരേഡ് കാണാനും അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പിബിഡി വെബ്സൈറ്റ് സുഷമയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ഉദ്ഘാടനം ചെയ്തു. പിബിഡിക്ക് നവംബർ 15വരെ രജിസ്റ്റർ ചെയ്യാം. 21ന് യുവ പിബിഡി നടക്കും. പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥാണ് മുഖ്യാതിഥി. 23ന് സമാപനത്തിൽ രാഷ്ട്രപതി മുഖ്യാതിഥി. പ്രവാസി ഭാരതീയ പുരസ്കാരം അദ്ദേഹം വിതരണം ചെയ്യും. പുതിയ ഇന്ത്യയുടെ നിർമ്മാണത്തിൽ വിദേശത്തെ ഇന്ത്യൻ സമൂഹങ്ങളുടെ പങ്ക് എന്നതാണ് ഇത്തവണത്തെ വിഷയം.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App