facebook pixel
chevron_right Top
transparent
ഇംഫാലിൽ വാഹന മോഷ്ടാവെന്ന് സംശയിച്ച് ഒരാളെ തല്ലിക്കൊന്നു
ഇംഫാൽ∙ മണിപ്പുരിലെ വെസ്റ്റ് ഇംഫാലിൽ വാഹന മോഷ്ടാവെന്നു സംശയിച്ച് ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു. കൂടെയുണ്ടായിരുന്ന 2 പേർ ഓടിരക്ഷപ്പെട്ടു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് 5 പേരെ അറസ്റ്റ് ചെയ്തു. ഇതിലൊരാൾ സംഭവസ്ഥലത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന്റെ ഉടമയാണ്. ഇയാളെ പിടികൂടിയതിന്റെ കാരണം വ്യക്തമല്ല. വാഹന മോഷ്ടാക്കളിൽ രണ്ടുപേരെ രക്ഷപ്പെടാൻ അനുവദിച്ചശേഷം പൊലീസ് നിരപരാധികളെ പിടികൂടിയതായി നാട്ടുകാർ ആരോപിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App