facebook pixel
chevron_right Top
transparent
ഹരിയാന കൂട്ടമാനഭംഗം: പ്രതികളിലൊരാൾ പട്ടാളക്കാരൻ
ചണ്ഡിഗഡ്∙ ഹരിയാനയിൽ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത കേസിലെ മൂന്നു പ്രതികളിലൊരാൾ കരസേനാ ഉദ്യോഗസ്ഥൻ‌. രാജസ്ഥാനിലുള്ള ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘത്തെ അയച്ചതായി ഡിജിപി ബി.എസ്.സന്ധു പറഞ്ഞു. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ അപലപിച്ച ദേശീയ വനിതാകമ്മിഷൻ ഹരിയാന പൊലീസിനോട് അന്വേഷണ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ടു. ഒളിവിലുള്ള പ്രതികളെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന പൊലീസിന് എല്ലാ സഹായവും നൽകുമെന്ന് കരസേന അധികൃതരും വ്യക്തമാക്കി. ബസ് സ്റ്റോപ്പിൽ‌നിന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ മഹേന്ദർഗഡിലാണു മയക്കുപാനീയം നൽകിയശേഷം കൂട്ടമാനഭംഗം നടത്തിയത്. സിബിഎസ്ഇ പരീക്ഷയിൽ ഒന്നാമതെത്തിയതിനു സർക്കാരിന്റെ പുരസ്കാരം നേടിയ പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App